തന്നെ ശ്രദ്ധിക്കുന്ന അവളുടെ കണ്ണുകളെ വായിച്ചെടുക്കാന്‍ ശ്രമിച്ചാണ് അയാള്‍ ഫ്രണട്‌ഷിപ്പിന്റെ സ്വാതന്ത്ര്യത്തോടെ പരിചയപ്പെട്ടത്. അവയില്‍ കാമത്തിന്റെ ചൂട് അനുഭവിച്ചതോടെ ഫ്രണ്ട്‌ഷിപ്പ് പ്രണയമെന്ന പദത്തിനകത്തേക്ക് പടര്‍ത്തി. മൃദുല വിരലുകളില്‍ വീണമീട്ടവേ അവള്‍ക്ക് പുരുഷ വംശത്തോട് അടങ്ങാത്ത അവജ്ഞയാണെന്ന് പറഞ്ഞു. "ഞാനും" എന്നയാള്‍ കാമുകനായപ്പോള്‍ വശ്യമായ പുഞ്ചിരിയായി ആശ്വസിപ്പിച്ചു. പഞ്ചനക്ഷത്ര ഹോട്ടലിലെ ഏസിയുടെ തണുപ്പില്‍ വിയര്‍ത്തെണീറ്റപ്പോഴും അവളുടെ ചുണ്ടില്‍ അതേ പുഞ്ചിരിയുണ്ടായിരുന്നു.
അവസാനം തോളില്‍ തട്ടി യാത്ര പറയവേ അയാള്‍ പ്രതീക്ഷിക്കേണ്ട നിഗൂഢമായ സമ്മാനത്തെക്കുറിച്ചും അടക്കിപ്പറഞ്ഞു.
അവസാനം തോളില്‍ തട്ടി യാത്ര പറയവേ അയാള്‍ പ്രതീക്ഷിക്കേണ്ട നിഗൂഢമായ സമ്മാനത്തെക്കുറിച്ചും അടക്കിപ്പറഞ്ഞു.
* * * ഇളം റോസ് നിറത്തില്‍, അര്‍ദ്ധഹൃദയങ്ങള്‍ ചേര്‍ത്ത് വെച്ച ഗ്രീറ്റിംഗ് കാര്‍ഡ്, അയാളുടെ മേല്‍വിലാസമെഴുതിയ കവറിലിടവേ... അതിനകത്ത് കറുപ്പുമഷിയില്‍ അമര്‍ത്തിയെഴുതിയ ആശംസാ വാചകങ്ങള്‍ അവള്‍ ഒന്ന് കൂടി ഉരുവിട്ടു... പഴയ പുഞ്ചിരിയോടെ.
"ഡിയര്‍... വെല്‍ക്കം ടു ഏയ്‌ഡ്‌സ് ക്ലബ്ബ്."
ഇത് എല്ലാവര്ക്കും ഒരു പാഠമാകട്ടെ എന്ന് വിശ്വസിക്കുന്നു
No comments:
Post a Comment